ദീപാവലി: പ്രധാന ന​ഗരങ്ങളിലെ നിയന്ത്രണങ്ങൾ ഇങ്ങനെ

ഇന്ത്യയിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് ദീപാവലി. ദീപങ്ങളും പടക്കങ്ങളും മധുരപലഹാരങ്ങളുമെല്ലാം കൊണ്ടാണ് പലരും ദീപാവലി ആഘോഷമാക്കുന്നത്. ഇത്തവണത്തെ ദീപാവലി അടുക്കുന്നതിനാൽ വലിയ യാത്ര തിരക്കും അനുഭവപ്പെടും. ഇത് കണക്കിലെടുത്ത് മിക്ക എയർലൈനുകളും ക്യാബ് ഓപ്പറേറ്റർമാരും തങ്ങളുടെ യാത്ര നിരക്കും വർദ്ധിപ്പിച്ചിട്ടുണ്ട്.

ഗതാഗതക്കുരുക്കിനും യാത്രാ തിരക്കിനും പുറമെ, ഈ ദീപാവലിയിൽ ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ വായു മലിനീകരണത്തിന്റെ തോത് വർദ്ധിച്ചിരിക്കുന്നതും വലിയ വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഡൽഹിയിൽ ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണവും സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. മുംബൈയിൽ ആകട്ടെ ചില ഭാഗങ്ങളിൽ വൈദ്യുതി പ്രതിസന്ധിയും രൂക്ഷമായിരിക്കുകയാണ്. ഇത് പ്രാദേശിക വ്യാപാരികൾക്കിടയിൽ വലിയ പ്രതിഷേധത്തിനും വഴിവെച്ചിട്ടുണ്ട്.

ദീപാവലിക്ക് തൊട്ടുപിന്നാലെ മലിനീകരണം കുതിച്ചുയരാൻ സാധ്യതയുള്ളതിനാൽ ഡൽഹിയിൽ നവംബർ 13 മുതൽ നവംബർ 20 വരെയുള്ള ദിവസങ്ങളിൽ കാറുകൾക്ക് ഒറ്റ, ഇരട്ട അക്ക നിയമം നിർബന്ധമാക്കും. ഒറ്റയക്കത്തിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പറുകളുള്ള സ്വകാര്യ വാഹനങ്ങൾ ഒറ്റ തീയതികളിലും ഇരട്ട അക്കമുള്ളവ ഇരട്ട തീയതികളിലും മാത്രം നിരത്തിലിറക്കാവുന്ന ട്രാഫിക് നിയന്ത്രണമാണ് ഡൽഹി സർക്കാരിന്റെ ഈ നിയമം. തിങ്കളാഴ്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കാറുകൾക്ക് ഒറ്റ-ഇരട്ട നിയമം ഏർപ്പെടുത്താനുള്ള തീരുമാനമെടുത്തത്. അയൽ സംസ്ഥാനങ്ങളിലെ വൈക്കോൽ കത്തിക്കലും പടക്കങ്ങൾ പൊട്ടിക്കലും ആണ് ഡൽഹിയിൽ കൂടുതൽ അന്തരീക്ഷ മലിനീകരണം ഉണ്ടാകാൻ കാരണമായതെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം, നഗരത്തിലെ രൂക്ഷമായ വായു മലിനീകരണം തടയുന്നതിനായി വിന്റർ ആക്ഷൻ പ്ലാനിന് കീഴിൽ നടക്കുന്ന പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഒരു കമ്മിറ്റി രൂപീകരിച്ചതായും അധികൃതർ അറിയിച്ചു. എംസിഡി അതിന്റെ 12 സോണുകളിൽ ഉടനീളം നിയന്ത്രണങ്ങൾ നടപ്പിലാക്കുമെന്നും ഇത് നിരീക്ഷിക്കാനായി ഒരു മോണിറ്ററിംഗ് ടീമിനെ നിയോഗിച്ചിട്ടുണ്ട് എന്നും മേയർ ഷെല്ലി ഒബ്‌റോയ് പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വിന്റർ ആക്ഷൻ പ്ലാൻ നടപ്പിലാക്കുന്നതിനായി 1,119 ഓഫീസർമാർ ഉൾപ്പെടുന്ന 517 നിരീക്ഷണ ടീമുകളെ പൗരസമിതി രൂപീകരിച്ചിട്ടുണ്ട്.

മുംബൈയിലെയും വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ പടക്കം പൊട്ടിക്കുന്നതിനടക്കം സമയപരിധിയും ബോംബെ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ നടപടി സ്വീകരിക്കുകയും രാത്രി 7 നും 10 നും ഇടയിൽ മാത്രം പടക്കം പൊട്ടിക്കാൻ അനുമതിയുള്ളൂ എന്ന് അറിയിക്കുകയും ചെയ്തു. ആളുകൾ സമയപരിധി ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ 8 മുനിസിപ്പൽ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

കർണാടക സംസ്ഥാന സർക്കാരും ദീപാവലിയെ മുൻനിർത്തി ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ദീപാവലി ആഘോഷങ്ങളിൽ പടക്കങ്ങളുടെ ഉപയോഗം രാത്രി 8 മണി മുതൽ 10 മണി വരെയായി പരിമിതപ്പെടുത്താൻ ആണ് നിർദ്ദേശം. അത്തിബെലെയിൽ പടക്ക സംഭരണശാലയ്ക്ക് തീപിടിച്ച് 17 പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തെ തുടർന്നാണ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്.

ഇത്തവണ ദീപാവലിയോട് അനുബന്ധിച്ച് മുംബൈയിൽ നിന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്ന ആളുകൾക്ക് വലിയ വിമാന യാത്രാ നിരക്കും നൽകേണ്ടിവരും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിലേക്ക് ഉയർന്ന ടിക്കറ്റ് നിരക്ക് ആണ് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഒക്‌ടോബർ അവസാനത്തോടെ മുംബൈയിൽ നിന്നുള്ള മടക്കയാത്ര നിരക്ക് ഏകദേശം 40,000 രൂപയായി ഉയർന്നിരുന്നു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

 

Reference

Denial of responsibility! Samachar Central is an automatic aggregator of Global media. In each content, the hyperlink to the primary source is specified. All trademarks belong to their rightful owners, and all materials to their authors. For any complaint, please reach us at – [email protected]. We will take necessary action within 24 hours.
DMCA compliant image

Leave a Comment