വാലിബൻ വീണു, കേരള ഓപ്പണിംഗ് കളക്ഷനില്‍ ടര്‍ബോ നേടിയത് ഞെട്ടിക്കുന്ന തുക
മമ്മൂട്ടി നായകനായ ടര്‍ബോ നേടിയ കളക്ഷന്റെ കണക്കുകള്‍ പുറത്ത്. First Published May 24, 2024, 8:40 AM IST മമ്മൂട്ടിയുടെ ടര്‍ബോയ്‍ക്ക് വമ്പൻ ഓപ്പണിംഗ്. കേരളത്തില്‍ റെക്കോര്‍ഡ് ഓപ്പണിംഗ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. 2024ല്‍ കേരളത്തില്‍ നിന്നുള്ള റിലീസ് കളക്ഷനില്‍ ടര്‍ബോ ഒന്നാമതായിരിക്കുകയാണ്. മലൈക്കോട്ടൈ വാലിബനെ വീഴ്‍ത്തി ആറ് കോടി രൂപയിലധികം കേരള ബോക്സ് ഓഫീസ് കളക്ഷൻ നേടിയിരിക്കുകയാണ് മമ്മൂട്ടിയുടെ ടര്‍ബോ. മമ്മൂട്ടി നായകനായ ടര്‍ബോയുടെ ആഗോള കളക്ഷനിലും കുതിപ്പ് നടത്തിയിട്ടുണ്ട് എന്നാണ് പ്രതീക്ഷ. മോഹൻലാലിന്റെ …