അതേ… ആക്ഷൻ സിനിമകളുടെ കുറവ് അങ്ങ് തീർത്തുകൊടുത്തിട്ടുണ്ട്, മാസാണ് ടർബോ| ടർബോ റിവ്യൂ

അതേ… ആക്ഷൻ സിനിമകളുടെ കുറവ് അങ്ങ് തീർത്തുകൊടുത്തിട്ടുണ്ട്, മാസാണ് ടർബോ| ടർബോ റിവ്യൂ

ഒരു നായകനും വില്ലനും, ഇവരെ തമ്മിൽ ബന്ധിപ്പിക്കുന്ന കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും. മാസ് മസാല ആക്ഷൻ സിനിമകളുടെ പൊതുസ്വഭാവമാണത്. ഈ രീതിയിലുള്ള ഒരു കൊമ്പുകോർക്കലിനെ ഇപ്പോഴത്തെ സാഹചര്യത്തിൽ സാധ്യമായ എല്ലാ വാണിജ്യഘടകങ്ങളും ചേർത്തിണക്കി രണ്ടര മണിക്കൂർ ബോറടിപ്പിക്കാതെ ഒരുക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള പണി തന്നെയാണ്. ആ ജോലി ടർബോ എന്ന ചിത്രത്തിലൂടെ അനായാസം ചെയ്തുവിജയിപ്പിച്ചിരിക്കുകയാണ് മമ്മൂട്ടി-മിഥുൻ മാനുവൽ തോമസ്-വൈശാഖ് ടീം. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ആക്ഷൻ മെ​ഗാ ഷോയാണ് ടർബോ എന്ന് ആദ്യമേ പറഞ്ഞുവെയ്ക്കാം. കഴിഞ്ഞ കുറച്ചുവർഷങ്ങളായി …

Read more